Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conflict Spreads

ഉടനീളം യുഎസ് താവളങ്ങൾ; സംഘർഷം പശ്ചിമേഷ്യയിലേക്കും

അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കും ഇ​​​​സ്ര​​​​യേ​​​​ലി​​​​നുമെ​​​​തി​​​​രാ​​​​യ ഇ​​​​റാ​​​​ന്‍റെ പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യെ മു​​​​ഴു​​​​വ​​​​നാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്കാം. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​കസാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു കാ​​​​ര​​​​ണം. ഇ​​​​രു​​​​പ​​​​തോ​​​​ളം സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു വ​​​​ലി​​​​യ ശൃം​​​​ഖ​​​​ല​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ പ​​​​ല​​​​തി​​​​നും നേ​​​​ർ​​​​ക്ക് ഇ​​​​റാ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക സാ​​​​ന്നി​​​​ധ്യം ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​കാ​​​​ല​​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണ്. സൗ​​​​ദി​​​​യി​​​​ലും ബ​​​​ഹ്റി​​​​നി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. ഗ​​​​ൾ​​​​ഫ് യു​​​​ദ്ധ​​​​ങ്ങ​​​​ൾ​​​ക്കും ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​ക്കും പു​​​റ​​​മേ ലോ​​​​ക​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ​​​​യു​​​​ടെ അ​​​​ഞ്ചി​​​​ലൊ​​​​ന്നും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​യു​​​ടെ സു​​​​ര​​​​ക്ഷ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ​​​​കൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഇ​​​​ത്ര വി​​​​പു​​​​ല​​​​മാ​​​​യ സൈ​​​​നി​​​​കസാ​​​​ന്നി​​​​ധ്യം അ​​​​മേ​​​​രി​​​​ക്ക നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​റാ​​​​നെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് സൈ​​​​നി​​​​ക​​​​രു​​​​ടെ​​​​യും യു​​​​ദ്ധോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. 45,000ത്തിനും 55,000​​​​ത്തിനും ഇ​​​​ട​​​​യി​​​​ൽ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ ഇ​​​​പ്പോ​​​​ൾ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം.

പ്ര​​​​ധാ​​​​ന താ​​​​ള​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

ബ​​​​ഹറി​​​​ൻ

അ​​​​മേ​​​​രി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ഞ്ചാം ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യു​​​​ടെ ആ​​​​സ്ഥാ​​​​നം. ഗ​​​​ൾ​​​​ഫ്, ചെ​​​​ങ്ക​​​​ട​​​​ൽ, അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ൽ, ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ് ഈ ​​​​ക​​​​പ്പ​​​​ൽ​​​​പ്പ​​​​ട​​​​യ്ക്കു​​​​ള്ള​​​​ത്.

ഖ​​​​ത്ത​​​​ർ

ദോ​​​​ഹ ന​​​​ഗ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്ത് മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ സ്ഥി ​​​​ചെ​​​​യ്യു​​​​ന്ന അ​​​​ൽ ഉ​​​​ദെ​​​​യ്ദ് വ്യോ​​​​മ​​​​താ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​ണ്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ വ​​​​ലി​​​​യ യു​​​​എ​​​​സ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​മാ​​​​ണി​​​​ത്. 10,000 യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്. പ​​​​ടി​​​​ഞ്ഞാ​​​​റ് ഈ​​​​ജി​​​​പ്ത് മു​​​​ത​​​​ൽ കി​​​​ഴ​​​​ക്ക് ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​ൻ വ​​​​രെ താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ.

കു​​​​വൈ​​​​റ്റ്

യു​​​​എ​​​​സ് ആ​​​​ർ​​​​മി​​​​യു​​​​ടെ ഫോ​​​​ർ​​​​വേ​​​​ഡ് ബേ​​​​സ് ആ​​​​യ ക്യാന്പ്അ​​​​രി​​​​ഫ്ജാ​​​​ൻ അ​​​​ട​​​​ക്കം ഒ​​​​ട്ടേ​​​​റെ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ. 2003ലെ ​​​​ഇ​​​​റാ​​​​ക്ക് യു​​​​ദ്ധ​​​​കാ​​​​ല​​​​ത്തു സ്ഥാ​​​​പി​​​​ച്ച താ​​​​വ​​​​ള​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​റാ​​​​ക്കി​​​​ലും സി​​​​റി​​​​യ​​​​യി​​​​ലും യു​​​​എ​​​​സ് സൈ​​​​ന്യ​​​​ത്തെ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഈ ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ പ്രാധാ​​​​ന്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

യു​​​​എ​​​​ഇ

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ അ​​​​ൽ ദ​​​​ഫ്ര വ്യോ​​​​മ​​​​താ​​​​വ​​​​ളം യു​​​​എ​​​​ഇ സേ​​​​ന​​​​യ്ക്കൊ​​​​പ്പം അ​​​​മേ​​​​രി​​​​ക്ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഇ​​​​സ്‌‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​നെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഈ ​​​​താ​​​​വ​​​​ളം പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

ദു​​​​ബാ​​​​യി​​​​ലെ ജ​​​​ബ​​​​ൽ അ​​​​ലി ഒ​​​​രു സൈ​​​​നി​​​​ക തു​​​​റ​​​​മു​​​​ഖം അ​​​​ല്ലെ​​​​ങ്കി​​​​ലും യു​​​​എ​​​​സ് സേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. യു​​​​എ​​​​സ് വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക​​​​ൾ ഇ​​​​ട​​​​യ്ക്കി​​​​ടെ തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്താ​​​​റു​​​​ണ്ട്.

ഇ​​​​റാ​​​​ക്ക്

പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഇ​​​​റാ​​​​ക്കി​​​​ലെ അ​​​​ൻ​​​​ബാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ഐ​​​​ൻ അ​​​​ൽ അ​​​​സാ​​​​ദ് വ്യോ​​​​മ​​​​താ​​​​വ​​​​ളം, വ​​​​ട​​​​ക്ക​​​​ൻ ഇ​​​​റാ​​​​ക്കി​​​​ലെ കു​​​​ർ​​​​ദി​​​​സ്ഥാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ർ​​​​ബി​​​​ൽ വ്യോ​​​​മ​​​​താ​​​​വ​​​​ളം എ​​​​ന്നി​​​​വ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. 2020ൽ ​​​​ജ​​​​ന​​​​റ​​​​ൽ ഖ്വാ​​​​സം സു​​​​ലൈമാ​​​​നി​​​​യു​​​​ടെ വ​​​​ധ​​​​ത്തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യി ഐ​​​​എ​​​​ൻ അ​​​​ൽ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​നു നേ​​​​ർ​​​​ക്ക് ഇ​​​​റാ​​​​ൻ മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

സൗ​​​​ദി

ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​ർ സൗ​​​​ദി​​​​യി​​​​ലു​​​​ണ്ട്. സൗ​​​​ദി സേ​​​​ന​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. റി​​​​യാ​​​​ദി​​​​ൽ​​​​നി​​​​ന്ന് 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള പ്രി​​​​ൻ​​​​സ് സു​​​​ൽ​​​​ത്താ​​​​ൻ വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ലാ​​​​ണ് കു​​​​റ​​​​ച്ചു സൈ​​​​നി​​​​ക​​​​രെ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജോ​​​​ർ​​​​ദാ​​​​ൻ

അ​​​​മ്മാ​​​​നി​​​​ൽ​​​​നി​​​​ന്ന് നൂ​​​​റു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ അ​​​​സ്റാ​​​​ഖി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മു​​​​വാ​​​​ഫ​​​​ഖ് സ​​​​ൽ​​​​തി വ്യോ​​​​മ​​​​താ​​​​വ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യോ​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

 പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ

45,000-55,000

യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ

250നു ​​​മു​​​ക​​​ളി​​​ൽ (എ​​​ഫ്-35, എ​​​ഫ്-16 അ​​​ട​​​ക്കം)
ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ, ജെ​​​റാ​​​ൾ​​​ഡ് ഫോ​​​ർ​​​ഡ് വി​​​മാ​​​നവാ​​​ഹി​​​നി​​​ ക​​​ളി​​​ൽ മാ​​​ത്രം 160 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ: ര​​​ണ്ട് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ അ​​​ട​​​ക്കം 17, ര​​​ണ്ട് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളും മേ​​​ഖ​​​ല​​​യി​​​ൽ ഉണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Latest News

Corehub Up